Hot Posts

6/recent/ticker-posts

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോ​ഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം



തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മിന്ന‍ൽ സന്ദ‍ർശനം നടത്തി ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ്. മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 നാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്.  ആദ്യം കാഷ്വാലിറ്റിയിലെത്തി രോ​ഗികളും അവർക്കൊപ്പമെത്തിയവരുമായി സംസാരിച്ചു. 


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവയും മന്ത്രി സന്ദർശിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവ‍ർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ മന്ത്രി ആരോ​ഗ്യപ്രവ‍ർത്തകരുമായും സംസാരിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജ് വിട്ടത്. ആരോ​ഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ മിന്നൽ സന്ദ‍ർശനത്തിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 

Reactions